ErnakulamKeralaLatest

നിര്‍ധന കുട്ടികള്‍ക്ക് പഠന സഹായമൊരുക്കി നടന്‍ ബാല

“Manju”

കൊച്ചി: നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കി നടന്‍ ബാല. കൊച്ചിയില്‍ അമ്മ ഓഫീസില്‍ നടന്ന ചടങ്ങിലാണ് നടന്‍ കുട്ടികള്‍ക്കുള്ള സഹായം നല്‍കിയത്. “ആദ്യമായാണ് ഞാന്‍ അമ്മയുടെ ഓഫീസില്‍ വരുന്നത്. ഇങ്ങനെ ഒരു നല്ല കാര്യത്തിനായി വരന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. നിങ്ങളെല്ലാവരും തന്ന സ്നേഹമാണ് ഞാന്‍ തിരികെ നല്‍കുന്നത്. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ ചെയ്തിട്ടും കാര്യമില്ല. ഇന്ന് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം – ബാല വ്യക്തമാക്കി.

ഒരു നല്ല കാര്യത്തിന് വേണ്ടിയുള്ള ചടങ്ങ് അമ്മയുടെ ഓഫീസില്‍ വെച്ച്‌ നടത്താന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം. കഴിഞ്ഞ ഞായറാഴ്ച വാക്‌സിന്‍ ഡ്രൈവ് സമയത്ത് കൗണ്‍സിലര്‍ പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ചില കുട്ടികളുണ്ട്. അവര്‍ക്കായി പഴയ ഏതെങ്കിലും മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ കിട്ടിയാല്‍ കൊള്ളാം എന്ന്. ഞാന്‍ വേറെ ചില ശ്രമങ്ങള്‍ ഇതിനായി നടത്തി. കഴിഞ്ഞ ദിവസം ബാല എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യം അറിയിച്ചു. ബാലയ്‌ക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഞാന്‍ പല തവണ സഹകരിച്ചിട്ടുണ്ട്. അങ്ങനെ ബാലയോടു ഇക്കാര്യം പറഞ്ഞപ്പോള്‍ പഴയത് അല്ല പുതിയ ഫോണ്‍ തന്നെ നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍ ആക്കണ്ട ടാബ് തന്നെ ആകട്ടെ കുട്ടികള്‍ പഠിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് – ചടങ്ങില്‍ സന്നിഹിതനായിരുന്ന ഇടവേള ബാബുവും തന്റെ അഭിപ്രായം വ്യക്തമാക്കി.

Related Articles

Back to top button