IndiaKeralaLatest

സിനിമ-സീരിയല്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ കേന്ദ്രാനുമതി

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: കൊവിഡ് കാരണം നിര്‍ത്തി വച്ച സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമായിരിക്കും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാന്‍. ഷൂട്ടിംഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോ​ഗിക്കണം.

Related Articles

Back to top button