InternationalLatest

ഫിലിപ്പീന്‍സില്‍ ഇരട്ട ബോംബ്​ സ്​ഫോടനം, ‍ 14പേര്‍​ കൊല്ലപ്പെട്ടു

“Manju”

മനില : ഇരട്ട ബോംബ്​ സ്​ഫോടനത്തില്‍ 14പേര്‍​ കൊല്ലപ്പെട്ടു . ഫിലിപ്പീന്‍സിലെ സുലു പ്രവി​ശ്യയിലെ ജോളോയില്‍ തിങ്കളാഴ്​ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. 75 ​പേര്‍ക്ക്​ പരിക്കേറ്റു. ഈ വര്‍ഷത്തെ ഏറ്റവും ഗൗരവമേറിയ ബോംബ്​ സ്​ഫോടനമാണിതെന്ന്​ ഫിലിപ്പീന്‍സ്​ പ്രസിഡന്‍റ്​ ​റോഡ്രിഗോ ഡ്യൂടെര്‍ട്ടിന്റെ വക്താവ്​ പ്രതികരിച്ചു. ദക്ഷിണ ഫിലിപ്പീന്‍സില്‍ അബു സയ്യാഫ്​ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമണങ്ങളുടെ തുടര്‍ച്ചയാണ്​ ഇതെന്നാണ്​ സൂചന.

Related Articles

Back to top button