KeralaLatestThiruvananthapuram

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജം; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഫസ്‌റ്റ്ലൈന്‍ ചികിത്സാ കേന്ദ്രത്തിലെ കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കൊവിഡ് പോസി‌റ്റീവായ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് നിരീക്ഷണത്തിനെത്തുന്നവര്‍ അവശ്യസാധനങ്ങള്‍ കൂടി കൊണ്ടുവരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മറ്റ് രോഗങ്ങളുള‌ളവര്‍ അതിനുള‌ള മരുന്നുകള്‍ കൈയില്‍ കരുതണം.

തിരുവനന്തപുരത്ത് 12 ക്ളസ്‌റ്ററുകളാണ് നിലവിലുള‌ളത്. ഇനിയും വര്‍ദ്ധിക്കാനോ കുറയാനോ ഇടയുണ്ട്. പുതിയവ വരാതിരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അതിനാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഊര്‍ജ്ജിതമായി നടക്കുകയാണ്. കേരളത്തില്‍ ഇന്ത്യയില്‍ മ‌റ്റി‌ടങ്ങളിലെതിനെക്കാള്‍ മരണനിരക്ക് കുറവാണ്. എങ്കിലും ഓരോ മനുഷ്യജീവനും വിലപ്പെട്ടത്. ജനങ്ങള്‍ ജീവന്റെ വിലയില്‍ ജാഗ്രത കാണിക്കുക. നിലവില്‍ സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം ഏറാന്‍ കാരണം മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളാണ്. കാര്യവട്ടത്ത് ഡോ.അരുണിന്റെ നേതൃത്വത്തിലാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ഫസ്‌റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രം.

Related Articles

Back to top button