IndiaLatest

തുത്തുക്കുടി വെടിവയ്പ്പ് രജനികാന്ത് ഹാജരായില്ല

“Manju”

 

14 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവയ്പിന്റെ രണ്ടാം വാര്‍ഷികം കടന്നുപോകുമ്പോഴും ഇരകള്‍ക്ക് നീതി അകലെ. പൊലീസ് വെടിവയ്പിനെ കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പില്ല. 2018 മേയ് 22ന് വൈകിട്ടാണ് സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്കരണ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ വെടിവയ്പുണ്ടായത് വാര്‍ഷികം കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ നിരോധനാജ്ഞയാണ്. …

ശുദ്ധമായ വായുവിനും വെള്ളത്തിനും മണ്ണിനും വേണ്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനു നേെര കാരണമെന്നുമില്ലാതെ പൊലീസിന്റെ തോക്കുകളില്‍ നിന്ന് തീ തുപ്പിയിട്ട് രണ്ടുവര്‍ഷം. നീറുന്ന ഓര്‍മകളുമായി അവര്‍ ഒരിക്കല്‍കൂടി സമരപന്തലില്‍ ഒത്തുകൂടി, പൂക്കളര്‍പ്പിച്ചു. വൈകുന്ന നീതി നിഷേധമായി കണ്ടു ലോക്ഡൗണ്‍ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് നിശ്ബദമായി പ്രതിഷേധിച്ചു. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല….

സാക്ഷികളുടെ വിസ്താരം തീരാത്തതാണു കാരണം. നാനൂറിലധികമുള്ള സാക്ഷികളില്‍ മുന്‍ തൂത്തുക്കുടി കലക്ടര്‍, ഡിഐജി, എസ്പി, നടന്‍ രജനീകാന്ത് തുടങ്ങിയ പ്രമുഖരെയാണ് ഇനി വിസ്തരിക്കേണ്ടത്. ലോക്ഡൗണില്‍ സിറ്റിങ് മുടങ്ങിയിരിക്കുകയാണ്…

Related Articles

Back to top button