IndiaLatest

ഐപിഎല്‍ നടത്തിയില്ലെങ്കില്‍ കോടികള്‍ നഷ്ടം സൗരവ് ഗാംഗുലി

“Manju”

ഡല്‍ഹി ;ഐപിഎല്‍ ഈ വര്‍ഷം നടത്തിയില്ലെങ്കില്‍ ബിസിസിഐയ്ക്ക് വന്‍ നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം തന്നെ ഐപിഎല്‍ നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി ഐപിഎല്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ‘ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തിയില്ലെങ്കില്‍ ബിസിസിഐയ്ക്ക് 2500 കോടിയുടെ നഷ്ടമുണ്ടാകും.

ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആവുന്നുള്ളൂ. ടൂര്‍ണമെന്റ് നടത്തുന്നതിനെക്കുറിച്ച്‌ വൈകാതെ തീരുമാനമുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ മെയ് 30നുള്ളില്‍ പൂര്‍ത്തിയാവുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

Related Articles

Back to top button