KeralaKozhikodeLatest

ആയഞ്ചേരിയില്‍ 17 പേര്‍ക്ക് കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : ആയഞ്ചേരി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 22-ന് നടന്ന ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് ആര്‍.ആര്‍.ടി. യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.
ടൗണിലെ ഓട്ടോത്തൊഴിലാളികള്‍ ഉള്‍പ്പെടെ 7 വാര്‍ഡുകളില്‍ രോഗികള്‍ ഉള്ളതിനാല്‍ വാര്‍ഡുതല ആര്‍.ആര്‍.ടി. യോഗം ചേര്‍ന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 27-ന് കോവിഡ് പരിശോധനാടെസ്റ്റ് നടത്താനും തീരുമാനിച്ചു. ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. ഇതോടൊപ്പം ടൗണുകളിലെ തിരക്കുകള്‍ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയവീട്ടില്‍ അധ്യക്ഷയായി.

Related Articles

Back to top button