IndiaKeralaLatest

വവ്വാലുകളില്‍ നിന്ന് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

“Manju”

ഷാന്‍ഡോങ്: പുതിയ കൊറോണ വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയത്.
ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്. വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടനയില്‍ ചെറിയ വെത്യാസം മാത്രമാണ് ഇവയ്ക്ക് സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുമുള്ളത്.
2019നും 2020 നും ഇടയ്ക്ക് വനമേഖലകളില്‍ നിന്നും പിടിച്ച വവ്വാലുകളിലെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം.

Related Articles

Back to top button