KeralaLatestThiruvananthapuram

ട്രഷറികളില്‍ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം; സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികള്‍ മുഖേനയുള്ള സെപ്റ്റംബര്‍ മാസത്തെ കേരള സംസ്ഥാന പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. പെന്‍ഷന്‍കാര്‍ അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്‍ഷന്‍ കൈപ്പറ്റാന്‍ ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസങ്ങളില്‍ പെന്‍ഷന്‍ കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ട്രഷറികളില്‍ എത്താം.

നേരിട്ടെത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കും. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.

Related Articles

Back to top button