IndiaKeralaLatest

കൊവിഡ്19: മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ചു. ലഖ്‌നൗ ആസ്ഥാനമായുള്ള ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി എങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍​ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“നിങ്ങള്‍ ഒരു പൊതു ഉത്തരവ് ആവശ്യപ്പെടുന്നു, അതിനുശേഷം ഞങ്ങള്‍ ഇത് അനുവദിക്കുകയാണെങ്കില്‍ കുഴപ്പമുണ്ടാകും. ഒരു പ്രത്യേക വിഭാഗം കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നു എന്ന് ചിലര്‍ പറയുനം. ഞങ്ങള്‍ക്ക് അത് ആവശ്യമില്ല. ഒരു കോടതി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എല്ലാ ജനങ്ങളുടെയും ആരോഗ്യത്തെ അപകടപ്പെടുത്താന്‍ കഴിയില്ല,” വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേട്ട ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കോവിഡ് മഹാമാരിയുടെ പേരില്‍ മതപരമായ കാര്യങ്ങള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. സാമ്പത്തിക താല്‍പര്യം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നതെന്ന് പറഞ്ഞ കോടതി ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നും ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ ചെയ്യുന്നതിന് ക്ഷേത്രം തുറക്കുന്നതിന് അനുമതി തേടി ജെയിന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി എന്നാല്‍ ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ക്കോ മറ്റ് ക്ഷേത്രങ്ങള്‍ക്കോ ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button