IndiaKeralaLatest

ശാസ്ത്രം, സാങ്കേതികവിദ്യ, നവീന ജൈവവ്യവസ്ഥ എന്നിവയില്‍ രാജ്യത്തെ വിദഗ്ധരുടെ അഭിപ്രായ ശേഖരണത്തിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ”ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത്”- ചര്‍ച്ചാ പരമ്പര

“Manju”

ബിന്ദുലാല്‍, തൃശ്ശൂര്‍

https://www.youtube.com/watch?v=LhxV62_W5Sc

ശാസ്ത്രം, സാങ്കേതികവിദ്യ, നവീന ജൈവവ്യവസ്ഥ എന്നിവയില്‍ രാജ്യത്തെ വിദഗ്ധരുടെ അഭിപ്രായ ശേഖരണത്തിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ”ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത്”- ചര്‍ച്ചാ പരമ്പര

ഇന്ത്യയുടെ അഞ്ചാമത് ദേശീയ ശാസ്ത്ര, സാങ്കേതികവിദ്യ, നൂതന നയം എസ്ടിഐപി 2020ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ (പിഎസ്എ ഓഫീസ്) പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്‌വൈസറുടെ ഓഫീസും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി പുതിയ എസ്ടിഐപി 2020 രൂപീകരിക്കുന്നതിനായി വികേന്ദ്രീകൃത-നവീന നടപടികള്‍ക്ക് തുടക്കമിട്ടു.

ഈ നയം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ ഡിഎസ്ടി ശാസ്ത്രം, സാങ്കേതികവിദ്യ, ജൈവവ്യവസ്ഥ എന്നിവയെക്കുറിച്ച് രാജ്യത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി ‘ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്’ എന്ന പേരില്‍ തുടര്‍ച്ചയായുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തി ആശയരൂപീകരണം നടത്തും.

പരിപാടി കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ നാളെ (ഓഗസ്റ്റ് 28) ഉദ്ഘാടനം ചെയ്യും. ഡിഎസ്ടി സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മയുമായി അദ്ദേഹം ആശയവിനിമയം നടത്തും. ഇത് ഈ പരമ്പരയിലെ ആദ്യ സംവാദമായിരിക്കും. ഈ പരിപാടി സയന്‍സ് പോളിസി ഫോറം യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

#ChatWithDrHarshVardhan എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സയന്‍സ് പോളിസി ഫോറം- കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് എന്നിവയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏതൊരാള്‍ക്കും പരിപാടിക്ക് മുൻപായി ചോദ്യങ്ങള്‍ ചോദിക്കാം.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വെബ് ലിങ്കുകള്‍:

ശാസ്ത്രസാങ്കേതിക വകുപ്പ്: ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍

സയന്‍സ് പോളിസി ഫോറം: ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം

പരിപാടിയുടെ യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=LhxV62_W5Sc https://youtu.be/LhxV62_W5Sc

 

Posted On: 27 AUG 2020 1:03PM by PIB Thiruvananthpuram

ശാസ്ത്ര സാങ്കേതിക മന്ത്രാലയം

Related Articles

Back to top button