Uncategorized

വിദ്യാർത്ഥികൾ മാതാപിതാക്കളുടെ അദ്ധ്വാനത്തിന് വിലകല്പിക്കണം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പുളിമാത്ത് : വിദ്യാർത്ഥികൾ അവരെ വളർത്തുവാൻ വേണ്ടിയും, വിദ്യാഭ്യാസം നല്കുവാൻ വേണ്ടിയും ചെയ്യുന്ന അദ്ധ്വാനത്തിന് വിദ്യാർത്ഥികൾ വിലകല്പിക്കണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുന്തമൺ പുളിമാത്ത് എസ്.എൻ.വി. യു.പി.എസ് സ്കൂളിന്റെ 59-ാംമത് വാർഷിക ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അദ്ധ്യാപകർ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഗുരുക്കന്മാരാണെന്നും, നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് വളരുവാൻ പ്രചോദനവും പ്രോത്സാഹനവും നൽകുന്നവരാണ് അദ്ധ്യാപകരും രക്ഷിതാക്കളുമെന്നും, അവ‌രുടെ പ്രയത്നത്തിന് നാം വിലകല്പിക്കുന്നത് നമ്മൾ ഏതെങ്കിലുമൊക്കെ നിലയിൽ മറ്റുള്ളവർക്ക് മാതൃകകളായി മാറുമ്പോഴാണെന്നും സ്വാമി പറഞ്ഞു.

സമ്മേളനത്തിൽ സിനി ആർട്ടിസ്റ്റ് സ്വരാജ് ഗ്രാമിക മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് നിഷ പി.എസ്. അദ്ധ്യക്ഷയായിരുന്ന യോഗം പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജാസ്മിൻ ഇ.കെ. സ്വാഗതം ആശംസിച്ച യോഗത്തിൽ അനു ജി നായർ റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Back to top button