Uncategorized

പരീക്ഷയെക്കുറിച്ച്‌ തെറ്റായ പ്രചരണം; നടപടിയുമായി സി.ബി.എസ്.ഇ

“Manju”

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച്‌ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്. 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ സുഗമമായി നടക്കുകയാണ്. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജവാര്‍ത്തകളും പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുമെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിനെ സമീപിച്ചതായി ബോര്‍ഡ് അറിയിച്ചു.

Related Articles

Back to top button