KeralaLatest

ഓണം പ്രമാണിച്ച്‌ പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് പൊതുഗതാഗതത്തിനു ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. സെപ്‌റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവില്‍ ബസുകള്‍ക്ക്​ കേരളത്തില്‍ എവിടേയും സര്‍വീസ്​ നടത്താം. കെഎസ്‌ആര്‍ടിസിക്ക് സാധാരണ നിലയിലുള്ള സര്‍വീസ് നടത്താം. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടായിരുന്നു. അയല്‍ ജില്ലകളിലേക്ക് മാത്രമാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നത്. രാവിലെ ആറ്​ മുതല്‍ രാത്രി 10 വരെ ഇത്തരത്തില്‍ സര്‍വീസ്​ നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഓണം പ്രമാണിച്ച്‌ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്‌ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തന സമയത്തിലുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളില്‍ കടകള്‍ രാത്രി ഒന്‍പത് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. എന്നാല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.

ഓണത്തോട് അനുബന്ധിച്ച്‌ ആഘോഷങ്ങള്‍ക്ക് അനുമതിയില്ല. ആളുകള്‍ കൂടുന്ന പരിപാടികള്‍ നടത്തരുത്. ഓണാഘോഷം ഒഴിവാക്കണം. പൂക്കള മത്സരം, ഓണക്കളികള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Check Also
Close
  • ……
Back to top button