Uncategorized

ഗുരു ജനഹൃദയങ്ങളില്‍ ജീവിക്കുന്നു: സ്വാമി ജനനന്മ ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം ആഘോഷിക്കുന്ന ഇന്ന് ഇവിടെ കാണുന്ന ജനസഞ്ചയം അര്‍ത്ഥമാക്കുന്നത് ഗുരു ജനഹൃദയങ്ങളില്‍ ജീവിക്കുന്നു എന്നതാണെന്ന് ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി. നമ്മുടെ സര്‍വ്വസ്വവുമായ ഗുരു ആദിസങ്കല്പത്തില്‍ ലയിച്ച ദിവസമാണ് നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗളസുദിനം. മഹാത്മാക്കളുടെ ദേഹവിയോഗത്തെ സമാധി എന്നാണ് വിശേഷിപ്പിക്കാറ് എന്നാല്‍ നമ്മുടെ ഗുരു പുതുവെളിച്ചമായി, വഴികാട്ടിയായി ബ്രഹ്മസ്വരൂപമായി നില്‍ക്കുന്നതിനാലാണ് നാം നവഒലി എന്ന് വിളിക്കുന്നത്. അത് ബ്രഹ്മത്തില്‍ നിന്നുള്ള അറിയിപ്പാണ്. ഗുരു നവഒലിയായിട്ട് രണ്ട് വ്യാഴവട്ടക്കാലം പിന്നിടുമ്പോള്‍ ഈ ആശ്രമത്തിന്റെ വളര്‍ച്ചയില്‍ ഭൗതീകമായ വളര്‍ച്ചയ്ക്കപ്പുറത്ത് ആത്മീയമായും ഗുരുവിന്റെ മഹത്തരമായ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് നമുക്ക് ഏവര്‍ക്കും പറയാന്‍ കഴിയും. നമ്മള്‍ക്ക് ഒരു വിഷമ സന്ധിയുണ്ടാകുമ്പോള്‍ ഗുരുകാരുണ്യം നമ്മില്‍ അനവരതം ചൊരിയുന്നത് ഈ പരമ്പരയുടെ അനുഭവമാണ്. ആ അനുഭവമാണ് ഗുരു. പ്രത്യക്ഷമായോ പരോക്ഷമായോ ഗുരു നമ്മോടൊപ്പമുണ്ട് എന്ന് നമുക്ക് അറിയാന്‍ കഴിയും എന്നതാണ് ഈ പരമ്പരയുടെ പ്രവേഗം എന്നത്. ആയുര്‍വേദ സിദ്ധരംഗത്ത് ശാന്തിഗിരി ആശ്രമവുമായി സഹകരിക്കുവാന്‍ താല്പര്യംപ്രകടിപ്പിച്ച് ജപ്പാനില്‍ നിന്നും എത്തിയ ഹോക്കന്‍ ഫുക്കുഷി ഫൗണ്ടേഷന്‍ പ്രസിഡന്റും, ചാരിസ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹിരോകോകോയികെയെ സ്വാമി മീറ്റിംഗില്‍ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച നവഒലി പ്രതിനിധി സമ്മേളന വേദിയിലായിരുന്നു സ്വാമി സംസാരിച്ചത്. പ്രതിനിധി സമ്മേളനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30 ന് പ്രതിനിധി സമ്മേളനം സമാപിച്ചു. വിശിഷ്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ നാല്പതോളം പേര്‍ വേദിയില്‍ സംസാരിച്ചു.

 

Related Articles

Check Also
Close
Back to top button