IndiaLatest

പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29 ന്

“Manju”

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. കൊറോണ പ്രോട്ടോകോളുകളും മുൻകരുതലുകളും പാലിച്ചായിരിക്കും ബജറ്റ് സമ്മേളനം.

കഴിഞ്ഞ സമ്മേളനത്തിലേതിന് സമാനമായി ഇരുംചേംബറുകളിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക. അഞ്ചു മണിക്കൂർ നേരമായിരിക്കും സഭ സമ്മേളിക്കുക. ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. മാദ്ധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സന്ദർശകരെയും അനുവദിക്കില്ല.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ നാലു മണിക്കൂർ മാത്രമെ സഭ സമ്മേളിച്ചിരുന്നുള്ളു. ചോദ്യോത്തരവേളയും അനുവദിച്ചിരുന്നില്ല.

ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെ നടത്തും. മാർച്ച് എട്ടിന് രണ്ടാം ഘട്ടം ആരംഭിക്കും. ജനുവരി 29 രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക.

Related Articles

Back to top button