IndiaKeralaLatestThrissur

ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. ആലുവ ബാങ്ക് ജംഗ്ഷനും സമീപം പാര്‍ക്ക് ചെയ്തിരുന്ന സുജിത് എന്ന വ്യക്തിയുടെ കാറാണ് പൂര്‍ണമായും അഗ്നിക്കിരയായത്. കാറിന്റെ മുന്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടായിരിക്കും തീ പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ഇത് സംബന്ധിച്ച്‌ ഒദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏറെ തിരക്കേറിയ സ്ഥലമാണ് ബാങ്ക് ജംഗ്ഷന്‍. കാറിന് തീപിടിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കാറിലെ തീയണച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീപടരാതിരിക്കാന്‍ സഹായകമായി.

Related Articles

Back to top button