KeralaLatest

ക്രഷര്‍ബെല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു

“Manju”

തൊടുപുഴ : മ്രാലയിലെ ക്രഷർ യൂണിറ്റിലെ ബെൽറ്റിൽ കുടുങ്ങി കഴുത്തിനു ഗുരുതരമായി പരുക്കേറ്റ് പ്ലാന്റ് സൂപ്പർവൈസർ മരിച്ചു. പാലക്കാട് നെന്മാറ ചാത്തമംഗലം ചെമ്മനംപറമ്പിൽ സുരേന്ദ്രന്റെ മകൻ സുധീഷ് (21) ആണു മരിച്ചത്.

ഇന്നലെ നാലോടെയാണ് അപകടം. ക്രഷറിൽ ജോലി നടക്കുന്നതിനിടെ ബെൽറ്റിൽ കുരുങ്ങിയ കല്ല് എടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കൺവെയർ ബെൽറ്റിൽ കൈ കുടുങ്ങി കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.

ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button