IndiaLatest

മികച്ച ‍നെറ്റ് വര്‍ക്കിനുളള അവാര്‍ഡ് വോഡഫോണ്‍ ഐഡിയയ്ക്ക്

“Manju”

ഡല്‍ഹി: ഇന്ത്യയിലെ മികച്ച മൊബൈല്‍ നെറ്റ് വര്‍ക്ക് വേഗതയ്ക്കുള്ള അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ (വി). ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകല ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വിക്ക് ലഭിച്ചത്.

വിനെറ്റ്വര്‍ക്കിന്റെ ശരാശരി വേഗം 16.10 എംബിപിഎസ് ആണെന്നും രണ്ടാം സ്ഥാനം നേടിയ ജിയോയുടെ വേഗത 13.98 എംബിപിഎസ് ആണെന്നുമാണ് ഊകല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള എയര്‍ടെല്ലിന്റെ വേഗത 13.83 എംബിപിഎസ് ആണ്. ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത നിര്‍ണ്ണയം നടത്തിയതെന്നും ഊകല വ്യക്തമാക്കി.

Related Articles

Back to top button