IndiaLatest

വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു

“Manju”

ചെന്നൈ: ക്ലാസ്​ മുറിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപകന്‍ അറസ്​റ്റില്‍. ചിദംബരത്തിനടുത്ത ഗവ. നന്ദനാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്​സ്​ അധ്യാപകനായ സുബ്രമണ്യം (45) ആണ് സംഭവത്തില്‍ ​ അറസ്റ്റിലായത് . പതിവായി ക്ലാസ്​ കട്ട്​ ചെയ്​തിരുന്ന​ പ്ലസ്​ടു വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തിച്ച്‌​ മുടിയില്‍ പിടിച്ച്‌​ തുടര്‍ച്ചയായി ചൂരല്‍ ​ കൊണ്ട് ​ പലതവണ മര്‍ദ്ദിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്​തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് നടപടി ​. അതെ സമയം ചില വിദ്യാര്‍ഥികളെ നിലത്തും ​ ഇരുത്തിയിരുന്നു.ഒക്​ടോബര്‍ 13നായിരുന്നു ദാരുണ ​ സംഭവം. ക്ലാസിലെ വിദ്യാര്‍ഥിയാണ്​ മൊബൈല്‍ഫോണില്‍ വിഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്​.

Related Articles

Back to top button