KeralaLatest

മൊറട്ടോറിയം കാലാവധി തീരാൻ ഇനി രണ്ട് നാൾ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കെറോണ പ്രതിസന്ധിയും ലോക് ഡൗണും കണക്കിലെടുത്ത് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം കാലാവധി മറ്റന്നാള്‍ തീരും. തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്ക ശക്തമാവുകയാണ്.

കെറോണ വ്യാപനത്തിന്‍റേയും ലോക്ഡൗണിന്‍റേയും സാഹചര്യത്തില്‍ മാര്‍ച്ച്‌ മുതല്‍ മൂന്ന് മാസത്തേക്കാണ് ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ആഗസ്റ്റ് 31 ന് മൊറട്ടോറിയം അവസാനിക്കും

സെപ്റ്റംബര്‍ 1 മുതല്‍ വായപകളുടെ തിരിച്ചടവ് പഴയതുപോലെ തുടങ്ങണം. മൊറട്ടറിയം കാലയളവിലെ പലിശക്കും ഇളവില്ല.

മൊറട്ടോറിയം അവാസിക്കുന്ന സാഹചര്യത്തില്‍ തരിച്ചടവ് സൂചിപ്പിച്ച്‌ ബാങ്കുകള്‍ വായ്പയെടുത്തവര്‍ക്ക് സന്ദേശങ്ങള്‍ അയച്ച്‌ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എങ്കിലും നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് മൊറട്ടറിയം പ്രയോജനപ്പെടുത്തിയവരില്‍ ഏറെയും.

Related Articles

Back to top button