KeralaLatestThiruvananthapuram

സെക്രട്ടേറിയറ്റിലെ തീപിടുത്തം: ദുരൂഹതയില്ലെന്ന് പോലീസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനം. തീപിടുത്തത്തില്‍ കത്തിയ ഫയലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധ സംഘം. ഏറെയും പകുതി കത്തിയ നിലയിലാണ്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പുകളാണ് കത്തിയവയില്‍ അധികവുമെന്ന് അവയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഓഫീസിലെ ഫാന്‍ ഉരുകിവീണ് ഉണ്ടായ തീപിടുത്തമാണെന്ന റിപ്പോര്‍ട്ടാണ് മറ്റ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍.

പ്രോട്ടോക്കോള്‍ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുവിമുക്തമാക്കി രണ്ടു ദിവസമായി അടച്ചിട്ടിരുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. അതേസമയം, തീപിടുത്തത്തിന് പിന്നാലെ പ്രോട്ടോക്കോള്‍ ഓഫീസിലെ ക്വാറന്റീനില്‍ ആയിരുന്ന ഓഫീസര്‍ അടക്കമുള്ളവരെ ഓഫീസ് പരിസരത്ത് കണ്ടുവെന്ന വിമര്‍ശനം ഗൗരവത്തോടെയാണ് പോലീസ് പരിശോധിക്കുന്നത്.

Related Articles

Back to top button