IndiaLatestThiruvananthapuram

കേന്ദ്ര സർക്കാറിന്റെ ഒരു രൂപ നാപ്കിനുകൾ എത്തിക്കഴിഞ്ഞു.

“Manju”

ഷൈലേഷ്കുമാർ.കൻമനം

കൊച്ചി: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ സ്ത്രീകൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു രൂപയുടെ ജന്‍ഔഷധി സുവിധ സാനിറ്ററി നാപ്കിന്നുകൾ കേരളത്തിലും ലഭ്യമായി തുടങ്ങി. ഒരു പാക്കറ്റിൽ നാലെണ്ണം വീതമാണ് നാപ്കിനുകൾ ലഭ്യമാകുക. പായ്ക്കറ്റിന് ആകെ വില നാല് രൂപമാത്രം. പ്രകൃതി സൗഹാർദ്ദ മെറ്റീരിയൽ കൊണ്ടാണ് ഇതിന്റെ നിർമ്മാണം. കൂടാതെ സുതാര്യത നൽകുന്നതും, ഡിസ്പോസ് ചെയ്യുവാൻ എളുപ്പവുമാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇതു വരെ ഉപയോഗിച്ചതിൽ മികച്ച ഗുണനിലവാരമുള്ളതാണ് സുവിധ നാപ്കിന്നുകളെന്ന് സ്ത്രീകളുടെ അഭിപ്രായം. പ്രധാനമന്ത്രി ജനൗഷധി മെഡിക്കൽ ഷോപ്പുകളിൽ ജന്‍ഔഷധി സുവിധ സാനിറ്ററി നാപ്കിനുകൾ ലഭിക്കും.

Related Articles

Back to top button