InternationalLatest

ശ്രീനാരായണ ഗുരുവിന്റെ 166-ാം ജയന്തി ഇന്ന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 166-ാം ജയന്തി ജന്മഗൃഹമായ ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ഇന്നു നടക്കും. ലളിതമായ ചടങ്ങുകളോടെ നടക്കുന്ന ആഘോഷ പരിപാടി രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ലൈവില്‍ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

രാവിലെ 6 നും വൈകിട്ട് 6.30 നും ജയന്തി പൂജയും പ്രാര്‍ത്ഥനയും. 11.30 ന് ഗുരുപൂജ. അന്നദാനവും ഘോഷയാത്രയും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഒഴിവാക്കി ലളിതമായാണ് ആഘോഷമെന്നു ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

Related Articles

Back to top button