IndiaLatest

ഏകീകൃത വൈദ്യുതി നിരക്കിനു നിര്‍ദേശം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്താ​കെ ഏ​കീ​കൃ​ത വൈ​ദ്യു​തി നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യി​ല്‍ നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​ന്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന ഊ​ര്‍​ജവ​കു​പ്പി​നാ​യു​ള്ള പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി തീ​രു​മാ​നി​ച്ചു.

ജി​എ​സ്ടി​യി​ലൂ​ടെ രാ​ജ്യ​ത്ത് ഏ​കീ​കൃ​ത നി​കു​തി കൊ​ണ്ടു​വ​ന്ന​തു പോ​ലെ ഊ​ര്‍​ജ നി​ര​ക്കു​ക​ളും ഏ​കീ​ക​രി​ക്കു​ന്ന​തു പ്രാ​യോ​ഗി​ക​മാ​കു​മോ​യെ​ന്നാണു സ​മി​തി പ​രി​ശോ​ധി​ക്കു​ന്ന​ത്.

ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് ര​ഞ്ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി പ​ങ്കെ​ടു​ത്തു.

കേ​ര​ളം, ത്രി​പു​ര, ഉത്തര്‍പ്രദേ ശ്, രാ​ജ​സ്ഥാ​ന്‍ അ​ട​ക്കം വൈ​ദ്യു​തി ക്ഷാ​മമു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വൈ​ദ്യു​തി നി​ര​ക്ക് ന​ല്‍​കേ​ണ്ടിവ​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ള്‍ യൂ​ണി​റ്റി​ന് 7.50 രൂ​പ ന​ല്‍​കു​ന്പോ​ള്‍ യു​പി​യി​ല്‍ ഇ​തു 3.80 രൂ​പ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ 3.10 രൂ​പ​യും ഛത്തീ​സ്ഗ​ഡി​ല്‍ 2.20 രൂ​പ​യു​മാ​ണെ​ന്നു 2013ലെ ​ഒ​രു പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​മാ​യ​തി​നേ​ക്കാ​ള്‍ 18.5 ശ​ത​മാ​നം കു​റ​വാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന​ത്. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ 52.4 ശ​ത​മാ​ന​വും ഒ​ഡീ​ഷ​യി​ല്‍ 12.6 ശ​ത​മാ​ന​വും വൈ​ദ്യു​തി മി​ച്ച​മു​ണ്ടെ​ന്നാ​ണ് പ​ഠ​നം ക​ണ്ടെ​ത്തി​യ​ത്.

Related Articles

Back to top button