IndiaLatest

ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ ഇ.ഡി.

“Manju”

ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി എത്തിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെയാണ് ഇ.ഡി നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപയാണ് മരവിപ്പിച്ചത്. എന്നാല്‍, ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍, ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് 1,000 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച്‌ ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, ലോണ്‍ ആപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്പനികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ അക്കൗണ്ടിലെ 370 കോടി രൂപ മരവിപ്പിച്ചത്. കൂടാതെ, കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം പത്തോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.

Related Articles

Back to top button