India

കശ്മീരിൽ ഭീകര നേതാവ് ഗാനി ഖ്വാജയെ വധിച്ചു; കൊല്ലപ്പെട്ടത് അൽ ബാദർ തലവൻ

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകര വേട്ടയിൽ നിർണ്ണായക നേട്ടവുമായി സുരക്ഷാ സേന. സോപോറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകര നേതാവിനെ വധിച്ചു. ഭീകര സംഘടനയായ അൽ ബാദർ നേതാവ് ഗാനി ഖ്വാജയെയാണ് വധിച്ചത്.

സോപോറിലെ തുജ്ജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനേതാവിനെ വധിച്ചത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ജമ്മു കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്.

Related Articles

Back to top button