IndiaLatest

റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യത തേടി കേന്ദ്രം

“Manju”

കോവിഡ് വാക്സീന്‍ സ്പുട്നിക് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാധ്യത തേടി കേന്ദ്രം. വിതരണ കരാറുള്ള ഡോ. റെഡ്ഡീസിനു പുറമേ ഉല്‍പാദന കരാറുള്ള 5 കമ്പനികളുമായി ചര്‍ച്ച നടക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാക്സീന്‍ മേയ് പകുതിയോടെ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് റഷ്യ അറിയിച്ചു.
ഇതിനിടെ, രാജ്യത്തു വാക്സീന്‍ ക്ഷാമം ഇല്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രാലയം കുത്തിവയ്പില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ആസൂത്രണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 1.67 കോടി വാക്സീന്‍ ഡോസ് നിലവില്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസ് വൈകാതെ വിതരണം ചെയ്യും. ഇതുവരെ 11.43 കോടി ഡോസാണു സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്.

Related Articles

Back to top button