KeralaKozhikodeLatest

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം വാ​ഹ​നം ഇ​ടി​പ്പി​ച്ച്‌ തെ​റി​പ്പി​ച്ച രണ്ട് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു പരിക്ക്

“Manju”

ശ്രീജ.എസ്

കോഴിക്കോട്: ക​രി​പ്പൂ​ര്‍ വ​ഴി ക​ട​ത്തി​ കൊണ്ടുവന്ന സ്വ​ര്‍​ണ​വു​മാ​യി പോ​യ ക​ള​ള​ക്ക​ട​ത്തു​സം​ഘം വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​മി​ടിപ്പിച്ച്‌ തെ​റി​പ്പി​ക്കുകയും സം​ഭ​വ​ത്തി​ല്‍ രണ്ട് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു . പ​രി​ക്കേ​റ്റ ഡി​ആ​ര്‍​ഐ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ല്‍​ബ​ര്‍​ട്ട് ജോ​ര്‍​ജ്, ഡ്രൈ​വ​ര്‍ ന​ജീ​ബ് എ​ന്നി​വ​രെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . കൊ​ടു​വ​ള്ളി സ്വ​ദേ​ശി നി​സാ​ര്‍ അ​ന്വേ​ഷ​ണ ​സം​ഘ​ത്തിന്റെ പി​ടി​യി​ലാ​യി . ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​രീ​ക്കോ​ട് പ​ത്ത​നാ​പു​രം സ്വ​ദേ​ശി ഫ​സ​ല്‍ ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു . ഇവരില്‍ നിന്ന് നാ​ലു കി​ലോ​യോ​ളം സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒന്‍പ​തു മ​ണി​യോ​ടെ​യാ​ണു സം​ഭ​വം. ക​രി​പ്പൂ​ര്‍ വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണവുമായി മ​ട​ങ്ങു​ക​യാ​യി​രു​ന്നു നി​സാ​റും ഫ​സ​ലും. ഇ​വ​രെ കാ​റി​ലും ബൈ​ ക്കി​ലു​മാ​യി പി​ന്തു​ട​ര്‍​ന്ന ഡി​ആ​ര്‍​ഐ സം​ഘം അ​ടി​വാ​ര​ത്തെ​ത്തി​യ​പ്പോ​ള്‍ വാഹനം ത​ട​യു​ക​യാ​യി​രു​ന്നു . ഇ​തി​നി​ടെ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ല്‍​ബ​ര്‍​ട്ട് ജോ​ര്‍​ജ്,ന​ജീ​ബ് എ​ന്നി​വ​രെ​ത്തി​യ ബു​ള്ള​റ്റ് ഇ​ടി​ച്ചി​ട്ട് കള്ളക്കടത്തു സം​ഘം ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു .

Related Articles

Back to top button