IndiaLatest

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

“Manju”

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ച്‌ നേപ്പാള്‍. നേപ്പാളില്‍ സന്ദര്‍ശനത്തിനെത്തിയ നാല് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് പരിശോധനയില്‍ കൊവിഡ് കണ്ടെത്തി. പടിഞ്ഞാറന്‍ നേപ്പാളിലെ ബയ്തദി ജില്ലയിലെ ഝുലാഘട്ട് ബോര്‍ഡര്‍ പോയിന്റ് വഴിയാണ് ഇവര്‍ നേപ്പാളിലേക്ക് പ്രവേശിച്ചത്.

ഇന്ത്യയില്‍ നിന്നെത്തിയ നിരവധി നേപ്പാള്‍ പൗരന്മാരിലും കൊവിഡ് കണ്ടെത്തി. ഇന്നലെ 1,090 പുതിയ കേസുകളാണ് നേപ്പാളില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 5,874 ആക്ടീവ് കേസുകളാണ് നേപ്പാളില്‍ ഇപ്പോഴുള്ളത്.

Related Articles

Back to top button