IndiaLatest

സ്പുട്നിക് വാക്സിന്‍ :‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ

“Manju”

ശ്രീജ.എസ്

ഡല്‍ഹി : സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച നടത്തുന്ന റഷ്യ സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ച ആകുമെന്നാണ് റിപോര്‍ട്ടുകള്‍.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ റെഗുലേറ്റിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷമാകും മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക.

അതേസമയയം 76 പേരില്‍ നടത്തിയ 1, 2 ഘട്ട പരീക്ഷണങ്ങളില്‍ വാക്സിന് ഉയര്‍ന്ന പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമായതായി റഷ്യ അവകാശപ്പെടുന്നുണ്ട്.

Related Articles

Back to top button