InternationalLatest

അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; മൂന്ന് വയസ്സുകാരനെ ജനാലയിലൂടെ താഴേക്കിട്ട് പിതാവ്

“Manju”

സൗത്ത് ബ്രണ്‍സ്വിക്ക്: തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്ന് വയസ്സുകാരനെ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴെക്കിട്ട് പിതാവ്.
ശേഷം പിതാവും താഴേക്ക് ചാടി രക്ഷപ്പെട്ടു. യുഎസിലെ ന്യൂജഴ്സിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.

സൗത്ത് ബ്രണ്‍സ്വിക്ക് ടൗണ്‍ഷിപ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പബ്ലിക് റിലേഷന്‍സ് ഓഫിസ് പുറത്തുവിട്ട വിഡിയോയില്‍, പിതാവിനോട് കുഞ്ഞിനെ താഴെയിറക്കാന്‍ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം. പിതാവ് രണ്ടാം നിലയില്‍ നിന്ന് ചാടുന്നതിനുമുന്‍പ് കുഞ്ഞിനെ ജനലിലൂടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്കു നേരെ എറിഞ്ഞുകൊടുക്കുകയായിരുന്നു.

കുഞ്ഞിനെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് താഴേക്കു വീഴാതെ പിടിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button