IndiaLatest

മൃതദേഹം ശമശാനത്തിലെത്തിച്ചത് ഉന്തുവണ്ടിയില്‍

“Manju”

പട്‌ന: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ശമശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടിയില്ല. മൃതദേഹം കൊണ്ടുപോയത് മുനിസിപ്പാലിറ്റി ചവറ് നീക്കുന്ന ഉന്തുവണ്ടിയില്‍. ഇന്നലെ ബിഹാറിലെ നളന്ദയിലാണ് സംഭവം.

മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ നളന്ദ ആശുപത്രി സിവില്‍ സര്‍ജന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന പതിവ് പ്രഖ്യാപനവും ഡോ. സുനില്‍ കുമാര്‍ നടത്തി.

Related Articles

Back to top button