IndiaLatest

എന്‍.ഡി.എ പരീക്ഷ സ്ത്രീകള്‍ക്കും എഴുതാം ;സുപ്രീംകോടതി

“Manju”

ഡല്‍ഹി; നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബര്‍ അഞ്ചിനാണ് പരീക്ഷ നടക്കുന്നത്. സായുധ സേനയില്‍ കൂടുതല്‍ സ്ത്രീകളുടെ പ്രവേശനത്തിന് വഴിതുറക്കുന്ന സുപ്രധാന ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സായുധസേനയിലെ വനിതാപ്രാതിനിധ്യത്തിന്‍റെ കാര്യത്തിലെ ഇടുങ്ങിയ മനസ്ഥിതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാനസികാവസ്ഥയുടെ പ്രശ്നമാണിത്​. ലിംഗ വിവേചനത്തിന്റെ പ്രശ്നമാണിത്. ഉത്തരവിറക്കാന്‍ നിര്‍ബന്ധിക്കരുത്​. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് സേനാവിഭാഗങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറയുന്നു.

Related Articles

Back to top button