Ernakulam

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ; ഗതാഗതം തടസ്സപ്പെട്ടു

“Manju”

എറണാകുളം : ജില്ലയുടെ കിഴക്കൻ മേഖലയിൽ അതി ശക്തമായ കാറ്റും മഴയും. മരങ്ങൾ കടപുഴകി വീണതിനെ തുടർന്നും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്പാവൂർ ഭാഗത്ത് വൈകീട്ട് 5.30 ഓടെയാണ് മഴ ലഭിച്ചത്.

ആലുവയിലെ വിവിധയിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടത്. പെരുമ്പാവൂരിനടുത്ത് ഓടക്കാലയിൽ മരം വീണത് ആലുവ മൂന്നാർ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടാക്കി. പിന്നീട് അഗ്നിശമന സേനയെത്തി മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.

Related Articles

Back to top button