Kozhikode

അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അക്രമം

“Manju”

അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) സാമൂഹ്യ വിരുദ്ധർ അക്രമം നടത്തി. OP കൗൺട്ടറിന്റെ ചില്ല് തകർത്തു.

മദ്യപാനം കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗത്തിനായി ഇവിടെ സംഘടിക്കുന്ന
പ്രദേശത്തെ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിനു പിന്നിൽ.

ഹോസ്പിറ്റൽ കമ്പോണ്ടിനുള്ളിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുൻപ് അധികൃതർ പരാതിപ്പെട്ടതാണ് ആക്രമൻത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ വിരുദ്ധർ ഹോസ്പിറ്റൽ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിയുകയും കൊമ്പോണ്ടിനുള്ളിലെ നിരവധി വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.

ദിവസങ്ങളായി നടന്നുവരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾകൊണ്ടൊന്നും കലി അടങ്ങാത്ത സംഘം ഇപ്പോൾ പരസ്യമായി അക്രമം നടത്തുന്നതിലേക്ക് നീങ്ങുകയായിരുന്നു.

ജീവനക്കാർക്കെതിരെ അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത അക്രമികൾ അക്രമം നടത്തി ഉടൻ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോസ്പിറ്റൽ അധികൃതർ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി.

Related Articles

Check Also
Close
Back to top button