IndiaLatest

കര്‍ഷകന് രണ്ട് മാസത്തേ കറണ്ട് ബില്‍ 3.71 കോടി രൂപ

“Manju”

ശ്രീജ. എസ്

ജയ്പൂര്‍: ഉദയ്​പൂരിലെ ജിങ്കലാ ഗ്രാമത്തിലാണ് കര്‍ഷകനായ പേമാരാം ​പട്ടേലിനാണ് 3.71 കോടി രൂപയുടെ കറണ്ട് ബില്‍ വന്നത്. രണ്ട് മാസത്തിനുള്ളില്‍ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലില്‍ പറയുന്നു.

പട്ടേല്‍ തന്റെ കെട്ടിടം ഓട്ടോ സര്‍വീസ്​ സെന്റര്‍ നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെയാണ് വന്‍ തുക കറണ്ട് ബില്‍ വന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്​മീര്‍ വിദ്യുത്​ വിത്രന്‍ നിഗം ലിമിറ്റഡാണ്​ ബില്‍ നല്‍കിയത്​.

ബില്‍ ലഭിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഇ-ഗവേണ്‍സ്​ സെന്ററായ ഇ-മിത്രയിലെത്തി പട്ടേല്‍ പരിശോധന നടത്തി. പ്രിന്റിം​ഗില്‍ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ ഇ-മിത്രയില്‍വെച്ച്‌​ ബില്‍ 6,414 രൂപയാക്കി കുറച്ച്‌​ കൊടുക്കുകയും ചെയ്തു.

Related Articles

Back to top button