IndiaLatest

പത്മശ്രീ നാമനിര്‍ദേശ പട്ടികയില്‍ ഐ.എം വിജയനും

“Manju”

ന്യൂഡല്‍ഹി: മലയാളി ഫുട്ബോള്‍ താരം ഐ.എം വിജയന്‍, മുന്‍ ദേശീയ താരങ്ങളായ അരുണ്‍ ഘോഷ്, ഷബീര്‍ അലി എന്നിവരുടെ പേരുകളാണ് ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്.

മേജര്‍ ധ്യാന്‍ചന്ദ് അവാര്‍ഡിന് മനോരഞ്ജന്‍ ഭട്ടാചാര്യയെയും അര്‍ജുന അവാര്‍ഡിന് ജെജെ ലാല്‍പെഖുലയെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന സാഫ് അണ്ടര്‍ 15 വനിതാ ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടും. ടെക്നിക്കല്‍ ഡയറക്ടറുടെ പരമാവധി പ്രായം 50 ല്‍ നിന്ന് 55 വയസ്സായി ഉയര്‍ത്താനും തീരുമാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഫുട്ബോള്‍ ലീഗ് ആരംഭിക്കാന്‍ സാങ്കേതിക സമിതി ചെയര്‍മാന്‍ ഐ.എം.വിജയന്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button