KeralaLatest

പ്ളാസ്റ്റിക് മുക്തം; ഇനിയും കടമ്പകളേറെ

“Manju”

ശബരിമല : പ്ളാസ്റ്റിക് മുക്ത ശബരിമലയെന്ന സ്വപ്‌ന സാഫല്യത്തിന് ഇനിയും കടമ്പകളേറെ. ദിനംപ്രതി അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് വസ്തുക്കള്‍ നീക്കം ചെയ്യാന്‍ പുണ്യം പൂങ്കാവനം പദ്ധതി വഴി ശ്രമിക്കുന്നുണ്ടെങ്കിലും അയ്യപ്പഭക്തരുടെ അവബോധംകൂടി ഉണ്ടെങ്കിലേ ഇക്കാര്യത്തില്‍ വിജയം സാധ്യമാകൂ എന്നാണ് പരിസ്ഥിതി സ്നേഹികള്‍ അഭിപ്രായപ്പെടുന്നത്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമെല്ലാംതന്നെ പ്ളാസ്റ്റിക് വസ്തുക്കള്‍ ദിവസവും നീക്കംചെയ്യുന്നുണ്ട്. എന്നാല്‍, നീക്കം ചെയ്യുംതോറും പ്ളാസ്റ്റിക് കുന്നുകൂടിക്കൊണ്ടേയിരിക്കുന്നു. ഭക്തര്‍ കൊണ്ടുവരുന്ന പൂജാവസ്തുക്കള്‍ ചെറു പ്ളാസ്റ്റിക് കൂടുകളിലാണെന്നത് വലിയ വലിയ വെല്ലുവെളിയാണെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button