ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്കൂട്ടര്‍ 99,000 രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകള്‍ക്കാണ് പ്രാരംഭ വില സാധുതയുള്ളത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15 മുതല്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ 499 രൂപയ്ക്ക് ബുക്കിംഗിന് ഇത് ലഭ്യമാണ്. ഡെലിവറി സെപ്റ്റംബര്‍ 7 മുതല്‍ ആരംഭിക്കും. നേരത്തെയുള്ള ആക്സസ് പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിന് തുറക്കുമെന്ന് ഒല സി ഇ ഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എസ് 1 പ്രോയ്ക്ക് കൂടുതല്‍ താങ്ങാനാവുന്ന ബദലാണ് ഒല ഇലക്ട്രിക് എസ് 1 എന്ന് കമ്പനി പറയുന്നു. എസ്1 പ്രോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഒല എസ്1 നിര്‍മ്മിച്ചിരിക്കുന്നത്. എസ്1 പ്രോ പോലെ തന്നെ, മൂവ് ഒഎസ് 3 ഉള്‍പ്പെടെയുള്ള എല്ലാ സോഫ്റ്റ്വെയര് അപ്ഗ്രേഡുകള്‍ പുതിയ എസ്1ലും ലഭ്യമാകുമെന്ന് ഒല ഇലക്ട്രിക്ക് അവകാശപ്പെടുന്നു.
Related Articles
Check Also
Close
-
കാലടി സർവ്വകലാശാലയിലെ ഉത്തരക്കടലാസുകൾ കണ്ടെത്തിJuly 26, 2021 7:21 PM