KeralaLatest

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്: ഒരാൾ കൂടി അറസ്റ്റിൽ

“Manju”

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വിജിത് വിജയൻ എന്നയാളെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് ഇയാൾ.

കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത്തെന്ന് എൻ.ഐ.എ. പറഞ്ഞു. വയനാട് സ്വദേശിയായ വിജിത്തിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.

നേരത്തെ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അലന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കുന്നതിന് തെളിവാണെന്ന എൻഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

Related Articles

Back to top button