IndiaLatest

തമിഴ്നാട്ടില്‍ കോവിഡ് മരണ നിരക്ക് കൂടുന്നു

“Manju”

 

സിന്ധുമോള്‍ ആര്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന തമിഴ്നാട്ടില്‍ മരണ നിരക്കും കൂടുന്നു. നേരത്തെ ഒരു ശതമാനത്തിനു താഴെയുണ്ടായിരുന്ന മരണ നിരക്കില്‍ ഇപ്പോള്‍ അതിവേഗമാണ് മാറ്റമുണ്ടാകുന്നത്. ഇന്നലെ മാത്രം ഒന്‍പതു പേരാണ് മരണത്തിനു കീഴടങ്ങിയത്. അതിനിടെ രണ്ടാഴ്ച കൊണ്ടു രോഗികളുടെ എണ്ണം ഇരട്ടിയായി. ലോക്ക് ഡൗണില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ചു ശനിയാഴ്ച സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും.

ഒന്‍പതു പേരാണ് ഇന്നലെ മരണപെട്ടത്. ചെന്നൈയില്‍ മാത്രം ഏഴുപേര്‌.ഇതില്‍ നാലും സ്ത്രീകള്‍.അയല്‍ ജില്ലകളായ ചെങ്കല്‍പേട്ടിലും തിരുവെണ്ണാമലയിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതും ഇന്നലെയായിരുന്നു. കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.എന്നാല്‍ മൂന്നു ദിവസത്തിനിടെ മരിച്ചത് 21 പേര്‍. നിലവില്‍ 0.71 ശതമാനമാണ് മരണനിരക്ക്.

അതിനിടെ രണ്ടാഴ്ചകൊണ്ടു രോഗികളുടെ എണ്ണം ഇരട്ടിയായി. മേയ് 12 നു 8718 രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍17728 പേര്‍ക്കാണ് ഇന്നലെ വരെ വൈറസ് ബാധയുണ്ടായത്. പ്രതിരോധ പ്രവര്‍ത്തകര്‍ക്കു കോവിഡ് ബാധിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. സംസ്ഥാനത്തെ കേസുകളുടെ 10 മുതല്‍ 15 ശതമാനം വരെ ഡോക്ടര്‍മാരും നഴ്സുമാരും പൊലീസും ഉള്‍പെടുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തകരാണ്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വകുപ്പ് മേധാവി അടക്കം 15 സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു.

Related Articles

Back to top button