IndiaKeralaLatestThiruvananthapuram

റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും

“Manju”

സിന്ധുമോള്‍ ആര്‍
റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. ഇതോടെ ഇന്ന് ഔദ്യോഗികമായി യുദ്ധവിമാനം എയര്‍ഫോഴ്‍സിന്റെ ഭാഗമാവും. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി ചടങ്ങില്‍ മുഖ്യാതിഥിയാവും. അംബാലയിലെ വ്യോമസേനത്താവളത്തിലാണ് ചടങ്ങുകള്‍ നടക്കുക. അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയുമുണ്ടാവും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‍കുമാര്‍, ഡോ. ജി സതീഷ് റെഡ്ഡി, മറ്റു വ്യോമ-പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍, ഫ്രഞ്ച് വ്യോമ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചില്‍പ്പെട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്. റഫാല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്ബരാഗത ‘സര്‍വധര്‍മ പൂജ’, റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവയെല്ലാം ചടങ്ങിനോടനുബന്ധിച്ച്‌ നടക്കും.

Related Articles

Back to top button