IndiaLatest

‘ഒരു ആണവ യുദ്ധമുണ്ടായാല്‍, അതില്‍ ആരും ജയിക്കില്ല!’ സംയുക്ത പ്രഖ്യാപനവുമായി ആണവ രാഷ്ട്രങ്ങള്‍

“Manju”

ക്രംലിന്‍: ആണവായുധങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതും ഒരു ആണവ യുദ്ധം ഉണ്ടാകുന്നതും തടയാനുള്ള തീരുമാനവുമായി ആണവ രാഷ്ട്രങ്ങള്‍.
ഈ 5 രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ കൂടിയാണ്. ലോകത്തുള്ള ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. ഇതിനായി സുരക്ഷയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാജ്യങ്ങള്‍ നിരീക്ഷിക്കുന്നു.
‘ഒരു ആണവ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഒരിക്കലുമതില്‍ ഒരാളും ജയിക്കില്ല. അതു കൊണ്ടു തന്നെ, അത്തരമൊരു യുദ്ധം ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.’ രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഉക്രൈന്‍- റഷ്യ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന സൈനിക വിന്യാസങ്ങള്‍, യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി രൂക്ഷമായ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ലോകശക്തികളായ അമേരിക്കയും റഷ്യയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയാല്‍, അതൊരു ആണവയുദ്ധത്തില്‍ കലാശിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നതും ഈ സംയുക്ത തീരുമാനത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Related Articles

Back to top button