InternationalLatest

ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി

“Manju”

ശ്രീജ.എസ്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ എ.എഫ്.സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. മാര്‍ച്ചില്‍ അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ്, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 14ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയുടെ യോഗത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയതായി തീരുമാനിക്കുകയായിരുന്നു.

അതേസമയം ഏഷ്യയിലെ പ്രധാന ഫുട്‌ബോള്‍ പോരാട്ടമായ എ എഫ് സി ചാമ്പ്യന്‍സ് ലീഗും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇത് സെപ്തംബര്‍ 14 ന് ഖത്തറില്‍ വെച്ച്‌ നടക്കും.

Related Articles

Back to top button