KeralaLatest

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന് ശുചിത്വ പദവിയും ഐ.എസ്.ഒ അംഗീകാരവും

“Manju”

അനൂപ്.എം.സി.

ചിറ്റാരിപ്പറമ്പ്: പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനവും ,ഐ എസ് ഒ പ്രഖ്യാപനവും, ഹരിത കേരള മിഷൻ ശുചിത്വ പദ്ധതി പ്രഖ്യാപനവും വ്യാഴാഴ്ച മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
നവീകരിച്ച പഞ്ചായത്ത് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ,മുഖ്യമന്ത്രിയുടെ റോഡ് പുനരു ധാരണ പദ്ധതിയിൽ നിന്ന് ഉപയോഗിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന മുടപ്പത്തൂർ – ആയിത്തര, 14-ാം മൈൽ – പള്ളിക്കാം അരീക്കര ,വട്ടോളി – കൊയ്യാറ്റിൽ, പരശ്ശൂർ_ ഉഴിഞ്ഞാട്, ഹെൽത്ത് സെൻ്റർ – കൈതക്കൊല്ലി, ഇരട്ടക്കുളങ്ങര-വലിയ വെളിച്ചം റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം, സ്ഥലം MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന BRC കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം എന്നിവയാണ് മന്ത്രി നിർവഹിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് യു പി ശോഭ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി. എം പ്രമീള, വൈസ് പ്രസിഡൻ്റ് കെ. വി ശ്രീധരൻ, അസി: എഞ്ചിനീയർ ടി.രാജീവൻ, ലത കാണി, വി.പത്മനാഭൻ ,അജിത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button