KeralaLatestThiruvananthapuram

മാവേലിനഗർ-പരപ്പാറമുകൾ-കോട്ടുകുന്നം റോഡ് നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു.

“Manju”

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “മാവേലിനഗർ-പരപ്പാറമുകൾ-കോട്ടുകുന്നം റോഡ് പുനരുദ്ധാരണം” 30 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.ദേവദാസൻ അധ്യക്ഷനായി. അഡ്വ.എസ്.എം.റാസി ജില്ലാ പഞ്ചായത്ത് അംഗം, ബി.സന്ധ്യ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, എസ്.കെ ലെനിൻ വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ.രാജീവ്.പി.നായർ, ബി.ജയകുമാർ, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കക്കുന്ന് മോഹനൻ, വാമനപുരം സർവ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ വി.എസ് അശോക് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button