IndiaKeralaLatest

അയോധ്യ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരന്‍ അറസ്റ്റില്‍, ‍ യുപിയില്‍ അതീവ ജാഗ്രത

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂദല്‍ഹി: ഇന്നു പുലര്‍ച്ചെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരനെ ചോദ്യം ചെയ്തപ്പോള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചു. അബ്ദുള്‍ യൂസഫ് എന്ന തീവ്രവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹി പൊലീസിന് പുറമെ, ദേശീയ സുരക്ഷാ ഗാര്‍ഡുകളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്. യുപി ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി നിര്‍ദ്ദേശം നല്‍കി. രാമക്ഷേത്ര നിര്‍മാണം ഏതുവിധേനയും തടയുക എന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്ന് കസ്റ്റഡിയിലുള്ള യൂസഫ് വെളിപ്പെടുത്തി.

ഏറ്റമുട്ടലിന് ശേഷം കരോള്‍ ബാഗിനു ദൗള കൗനും ഇടയിലുള്ള റിഡ്ജ് റോഡിലേക്ക് ഓടിരക്ഷപ്പെട്ട ഭീകരനെ പോലീസ് സംഘം പിന്‍തുടര്‍ന്ന് കീഴടക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ച നല്‍കിയ സംഘത്തെ പോലീസ് അന്വേഷിച്ചുവരികയാണ്. സിറിയ, പാക്കിസ്ഥാന്‍ എന്നിവടങ്ങളിലെ ഐഎസ് ഭീകരരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button