KeralaLatest

എം.ശിവശങ്കര്‍ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ജൂലായ് 16നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച്‌ മൂന്ന് മാസം കൂടുമ്പോള്‍ നടപടി അവലോകനം ചെയ്യേണ്ടതുള്ളതിനാലാണ് സമിതിയെ നിയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button