KeralaLatestThiruvananthapuram
മഴക്കെടുതി: സംസ്ഥാനത്ത് മരണം 12 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ. രാജന്. ഇതുവരെ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.
കോട്ടയം മുണ്ടക്കയത്ത് കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേര് മരിച്ചതായാണ് വിവരം. മരിച്ചവരില്‍ ആറ് പേര് ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇതുകൂടാതെ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരും മണ്ണിടിച്ചിലില്‍ ഒരാളും മരിച്ചിട്ടുണ്ട്. കൊക്കയാറിലെ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. ഇനിയും എട്ട് പേരെ ഇവിടെ നിന്നും കണ്ടെത്താനുണ്ട്.